ഗ്ലോബൽ എം ഐ സി ഇ കോൺഗ്രസ് സമാപിച്ചു

Global MICE Congress Concludes

ബ്രിക്സ് രാജ്യങ്ങളേയും ഗ്ലോബൽ സൗത്ത് രാജംങ്ങളേയും ഉൾപ്പെടുത്തി 37 രാജ്യങ്ങളിൽ നിന്നുള്ള 2500 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയിൽ ഇന്ത്യയിൽ നിന്നും എത്തിയ 53 ഫോസ്റ്റഡ് ബയേഴ്സിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

കൊച്ചി: മോസ്കോയിൽ നടന്ന മൂന്നാമത് മീറ്റ് ഗ്ലോബൽ എം  ഐ സി ഇ കോൺഗ്രസ് സമാപിച്ചു. ഈ മാസം 17 ന് ആയിരുന്നു കോൺഗ്രസ് ആരംഭിച്ചത്.

ബ്രിക്സ് രാജ്യങ്ങളേയും ഗ്ലോബൽ സൗത്ത് രാജംങ്ങളേയും ഉൾപ്പെടുത്തി 37 രാജ്യങ്ങളിൽ നിന്നുള്ള 2500 ലധികം പ്രതിനിധികൾ പങ്കെടുത്ത പരിപാടി അന്താരാഷ്ട്ര ബിസിനസ് ടൂറിസം രംഗത്തെ ഒരു പ്രധാന വേദിയായി മാറി. മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫ്രൻസുകൾ, എക്സിബിഷനുകൾ (എം ഐ സി ഇ) എന്നീ മേഖലകളിലെ ആഗോള പ്രവണതകൾ, ബിസിനസ് ഇവന്റുകളുടെ ഫലപ്രാപ്തി, ടെക്നോളജി, അനുഭവ സമ്പദ് വ്യവസ്ഥ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. 

ഏറ്റവും വേഗത്തിൽ വളരുന്ന ബിസിനസ് ടൂറിസം വിപണികളിലൊ
ന്നായ ഇന്ത്യയിൽ നിന്നും ഗ്ലോബൽ കോൺഗ്രസിൽ പ്രതിനിധികളായി എത്തിയ 53 ഫോസ്റ്റഡ് ബയേഴ്സിന്റെ  സാന്നിധ്യവും അവർ നിരവധി പങ്കാളിത്ത കരാറുകൾ രൂപപ്പെടുത്തിയതും ശ്രദ്ധേയമായി.

Comments

    Leave a Comment